Sorry, you need to enable JavaScript to visit this website.

അരിക്കൊമ്പന്‍ കമ്പത്ത് ജനവാസ മേഖലയില്‍, പരിഭ്രാന്തരായി ജനങ്ങള്‍

ഇടുക്കി - നാടുകടത്തിയ അരിക്കൊമ്പന്‍ കമ്പത്ത് ജനവാസ മേഖലയില്‍ എത്തി. ഇന്ന് രാവിലെയാണ് ജനങ്ങളെ  പരിഭ്രാന്തിയിലാക്കിക്കൊണ്ട് ആന ഇവിടെ എത്തിയത്. ആനയെ കാട്ടിലേക്ക് ഓടിക്കാന്‍ ജനങ്ങള്‍ ശ്രമം തുടരുകയാണ്. വനം വകുപ്പുദ്യോഗസ്ഥരും സ്ഥലത്തെത്തിയിട്ടുണ്ട്. ലോവര്‍ ക്യാമ്പില്‍ നിന്നും വനാതിര്‍ത്തിയിലൂടെ ഇവിടെ എത്തിയെന്നാണ് നിഗമനം. ഇന്നലെ രാത്രി  തമിഴ്‌നാട്ടിലെ ലോവര്‍ ക്യാമ്പിനും ഗൂഡല്ലൂരിനും ഇടയിലുള്ള വനമേഖലയിലാണ് ആനയുണ്ടായിരുന്നത്. ഇന്ന് രാവിലെ ആനയുടെ സിഗ്‌നല്‍ നഷ്ടമായതോടെ വനം വകുപ്പ് നടത്തിയ തിരച്ചിലിലാണ് അരിക്കൊമ്പന്‍ കമ്പത്ത് ജനവാസ മേഖലയില്‍ എത്തിയെന്ന് വ്യക്തമായത്. കമ്പത്ത് നിന്ന് ബോഡിമേട്ടിലേക്ക് പോയാല്‍ ആനയ്ക്ക് ചിന്നക്കനാലിലേക്ക് പോകാനാവും. ഇന്നലെ കുമളിയില്‍ നിന്നും പന്ത്രണ്ട് കിലോമീറ്ററോളം അകലെയായിരുന്നു അരിക്കൊമ്പന്‍. കേരളത്തിലെയും തമിഴ്‌നാട്ടിലെയും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ആനയുടെ സഞ്ചാരപഥം നിരീക്ഷിക്കുന്നുണ്ട്.

 

Latest News