Sorry, you need to enable JavaScript to visit this website.

ഷൂട്ടൗട്ടിലൂടെ ക്രൊയേഷ്യ ക്വാർട്ടറിൽ

നാലാം മിനിറ്റിൽ ക്രൊയേഷ്യയുടെ ഗോൾ നേടിയ മാരിയോ മാൻഡ്‌സുകിച്.
  • ക്രൊയേഷ്യ 1 (3) - ഡെൻമാർക്ക് 1 (2)

നിഷ്‌നി നോവോഗോരൊഡ്- ഡെന്മാർക്കിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ 3-2ന് തോൽപ്പിച്ച് ക്രൊയേഷ്യ ലോകകപ്പ് ക്വാർട്ടറിൽ. ഈ ലോകകപ്പിലെ ഏറ്റവും വേഗമുള്ള ഗോളും, ലൂക മോദ്‌റിച്ച് പെനാൽറ്റി പാഴാക്കുന്നതും കണ്ട മത്സരത്തിൽ ഗോളി സുബാസിച് ക്രൊയേഷ്യയുടെ രക്ഷകനാവുകയായിരുന്നു. ക്വാർട്ടറിൽ അവരുടെ എതിരാളികൾ റഷ്യയാണ്. 
മത്സരത്തിന്റെ ആദ്യ മിനിറ്റിൽ തന്നെ ഡെന്മാർക്ക് മുന്നിലെത്തി. മത്തിയാസ് ജോർജെൻസണാണ് കളി തുടങ്ങിയപ്പോൾ തന്നെ ഗോളടിച്ചത്. കിക്കോഫിനുശേഷം നേരെ ക്രൊയേഷ്യയുടെ ഏരിയിലേക്ക് പന്ത് ഔട്ട് ആയി. ക്ലൂഡ്‌സെന്നിന്റെ നീണ്ട ത്രോ ഇൻ തടയാൻ ക്രൊയേഷ്യക്ക് കഴിഞ്ഞില്ല. തോമസ് ഡിലാനിക്ക് കിട്ടിയ പന്ത്, ഉടൻതന്നെ ജോർജെൻസണ് പാസ് ചെയ്തു. ക്രൊയേഷ്യൻ ഗോളി സുബാസിച് ചുവടുറപ്പിക്കും മുമ്പ് പന്ത് വലയിലെത്തി.
എന്നാൽ മൂന്ന് മിനിറ്റ് കഴിഞ്ഞപ്പോൾ ക്രൊയേഷ്യ ഒപ്പമെത്തി. ഡെന്മാർക്ക് പ്രതിരോധം തട്ടിയകറ്റിയ പന്ത് നേരെ കിട്ടിയത് മാരിയോ മാൻഡ്‌സുകിച്ചിനാണ്. ഡാനിഷ് ഗോളി കാസ്പർ ഷ്‌മൈക്കലിന് ഒരു പഴുതും കൊടുക്കതെ പോസ്റ്റിലന്റെ ഇടതുമൂലയിലേക്ക് മാൻഡ്‌സുകിച് പന്ത് അടിച്ചുകയറ്റി. അഞ്ച് മിനിറ്റിനുള്ളിൽ രണ്ട് ഗോൾ.
പിന്നീട് ക്രൊയേഷ്യ നിരന്തരം ആക്രമിച്ചെങ്കിലും ഡാനിഷ് പ്രതിരോധം പിടിച്ചുനിന്നു. എക്‌സ്ട്രാ ടൈം അവസാനിക്കാൻ രണ്ട് മിനിറ്റുള്ളപ്പോൾ ഡെൻമാർക്ക് ബോക്‌സിലേക്ക് കുതിക്കുകയായിരുന്ന റെബിച്ചിനെ ജോർജെൻസൺ വലിച്ചിട്ടതിന് റഫറി പെനാൽറ്റി കിക്ക് വിധിച്ചു. ലൂക മോദ്‌റിച് എടുത്ത കിക്ക് ഷ്‌മൈക്കൽ തടഞ്ഞു. രണ്ട് മിനിറ്റ് കഴിഞ്ഞപ്പോൾ കളി ഷൂട്ടൗട്ടിലെത്തി.

Latest News