ആലപ്പുഴ - മാവേലിക്കരയില്‍ ചാരുംമൂടിന് വടക്ക് ചുനക്കരക്ക് സമീപം കാറും ഓട്ടോയും കൂട്ടി ഇടിച്ച് രണ്ടുപേര്‍ മരിച്ചു. ഒരാള്‍ക്ക് ഗുരുതര പരിക്കേറ്റു. ഓട്ടോ ഡ്രൈവറും യാത്രക്കാരിയുമാണ് മരിച്ചത്. ചുനക്കര സ്വദേശികളായ ഓട്ടോ ഡ്രൈവര്‍ അജ്മല്‍ ഖാന്‍, യാത്രക്കാരി തങ്കമ്മ എന്നിവരാണ് മരിച്ചത്. തങ്കമ്മയുടെ ബന്ധു മണിയമ്മ ഗുരുതരാവസ്ഥയില്‍ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. നിയന്ത്രണം തെറ്റിയ കാര്‍ ഓട്ടോയില്‍ വന്നിടിച്ചതിനെ തുടര്‍ന്ന് ഓട്ടോ തലകീഴായി മറിഞ്ഞു. നാട്ടുകാര്‍ ഓട്ടോ വെട്ടിപ്പൊളിച്ചാണ് അപകടത്തില്‍പ്പെട്ടവരെ ആശുപത്രിയില്‍ എത്തിച്ചത്.