കുവൈത്ത് സിറ്റി - ഭക്ഷണം നല്‍കാതെ പിഞ്ചു കുഞ്ഞ് അടക്കം ആറു മക്കളെ രണ്ടു ദിവസം വീട്ടില്‍ ഉപേക്ഷിച്ച ഈജിപ്ഷ്യന്‍ ദമ്പതികളെ കുവൈത്ത് പോലീസ് അറസ്റ്റ് ചെയ്തു.
തൊഴില്‍രഹിതനായി മാറിയ താന്‍ ഭാര്യയുമായി തര്‍ക്കങ്ങള്‍ ഉടലെടുത്തതിനെ തുടര്‍ന്ന് വീട് ഉപേക്ഷിച്ച് നാലു മാസമായി സുഹൃത്തിനൊപ്പം കഴിയുകയായിരുന്നെന്ന് ഈജിപ്തുകാരന്‍ പറഞ്ഞു. ഭര്‍ത്താവുമായുള്ള തര്‍ക്കങ്ങളെ തുടര്‍ന്ന് വീട് ഉപേക്ഷിച്ച് താന്‍ കൂട്ടുകാരിയുടെ വീട്ടിലേക്ക് പോവുകയായിരുന്നെന്ന് ഭാര്യയും പറഞ്ഞു.
മാതാപിതാക്കളുടെ അസാന്നിധ്യത്തില്‍ മൂന്നു മാസം മാത്രം പ്രായമുള്ള പിഞ്ചു സഹോദരിയെ മൂത്ത രണ്ടു ആണ്‍മക്കളാണ് മാറിമാറി പരിചരിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു.
ഈജിപ്ഷ്യന്‍ കുടുംബത്തിന്റെ ഇഖാമ പുതുക്കുന്നത് കുവൈത്ത് അധികൃതര്‍ വിലക്കിയിട്ടുണ്ട്. ഈ അധ്യയന വര്‍ഷാവസാനം വരെ ഇവര്‍ക്ക് താല്‍ക്കാലിക ഇഖാമ അനുവദിച്ചിട്ടുണ്ട്.