Sorry, you need to enable JavaScript to visit this website.

സൗദിയില്‍ ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റി ആറു സ്ഥാപനങ്ങള്‍ അടപ്പിച്ചു

ജിദ്ദ - സൗദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റി കഴിഞ്ഞ മാസം നിയമ ലംഘനങ്ങള്‍ക്ക് ആറു സ്ഥാപനങ്ങള്‍ അടപ്പിച്ചു. നിയമ, വ്യവസ്ഥകള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍, ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റി മേല്‍നോട്ട പരിധിയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളില്‍ കഴിഞ്ഞ മാസം അതോറിറ്റി 4,381 ഫീല്‍ഡ് പരിശോധനകളാണ് നടത്തിയത്. ഇതിനിടെ 47 സ്ഥാപനങ്ങളുടെ ഭാഗത്ത് നിയമ ലംഘനങ്ങള്‍ കണ്ടെത്തി.
ഭക്ഷ്യവസ്തു മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളില്‍ 3,034 ഉം കീടനാശിനി, കാലിത്തീറ്റ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളില്‍ 151 ഉം മരുന്ന്, മെഡിക്കല്‍ ഉപകരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളില്‍ 1,184 ഉം പരിശോധനകളാണ് കഴിഞ്ഞ മാസം നടത്തിയത്. നിയമ വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളും നിയമ വിരുദ്ധ ഉല്‍പന്നങ്ങളും കണ്ടെത്താന്‍ 590 പരിശോധനകളും നടത്തി. പരിശോധനക്ക് പിന്തുണയെന്നോണം 12 ഫീല്‍ഡ് സന്ദര്‍ശനങ്ങളും നടത്തി.
ലൈസന്‍സില്ലാത്തതിനും ഗുരുതരമായ നിയമ ലംഘനങ്ങള്‍ക്കും ആറു സ്ഥാപനങ്ങള്‍ അടപ്പിച്ചു. നിയമ വിരുദ്ധമായ 24,034 കിലോ ഉല്‍പന്നങ്ങള്‍ പിടിച്ചെടുത്ത് നശിപ്പിച്ചതായും അതോറിറ്റി അറിയിച്ചു.

 

Latest News