ദമാം - സാമൂഹികമാധ്യമങ്ങളിലൂടെ ലൈവ് വീഡിയോയില്‍ പ്രത്യക്ഷപ്പെട്ട് വ്യാജ വാദങ്ങള്‍ ഉന്നയിച്ച സൗദി യുാവിനെ അല്‍ഹസ പോലീസ് അറസ്റ്റ് ചെയ്തു. യുവാവ് മുമ്പ് നിരവധി കേസുകളില്‍ പ്രതിയാണെന്ന് അന്വേഷണങ്ങളില്‍ വ്യക്തമായി. ചോദ്യം ചെയ്യല്‍ അടക്കമുള്ള നിയമാനുസൃത നടപടികള്‍ പൂര്‍ത്തിയാക്കി പ്രതിയെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി കിഴക്കന്‍ പ്രവിശ്യ പോലീസ് അറിയിച്ചു.