ചാവക്കാട്- വീട്ടില്‍ നിര്‍ത്തിയിട്ടിരുന്ന രണ്ട് കാറും മൂന്ന് ബൈക്കും അജ്ഞാതര്‍ തീവെച്ചു. അകലാട്
ഒറ്റയിനി ബീച്ച് റോഡില്‍ കാട്ടപറമ്പില്‍ സുലൈമാന്റെ വീട്ടില്‍ലാണ് സംഭവം. ഇന്ന് പുലര്‍ച്ചെ 2.30നാണ്
മുന്‍വശത്തു നിന്നും തീ കാണുന്നത്. ലാന്‍സര്‍, എ്‌സ് യൂ വി കാറുകളും.
ഹിമാലയ, എഫ് സെഡ്, സ്‌കൂട്ടി ബൈക്കുകളും മാണ് കത്തിച്ചിട്ടുള്ളത്. 5 വാഹനങ്ങളും പൂര്‍ണമായി കത്തി നശിച്ചു. തീവെപ്പില്‍ വീടിനും നാശം സംഭവിച്ചിട്ടുണ്ട്. സുലൈമാന്റെ മകളുടെ ഭര്‍ത്താവ് എടക്കഴിയൂര്‍ സ്വദേശി കുളങ്ങര വീട്ടില്‍ ജമാലുവിന്റെയും സുലൈമാന്റെ അടുത്ത ബന്ധുക്കളുടെയും പേരിലുള്ളതാണ് വാഹനങ്ങള്‍. വടക്കേക്കാട് പോലീസ് സ്ഥലത്തെത്തി
അന്വേഷണം നടത്തി വരുന്നു. ഫോറന്‍സിക് വിഭാഗം സ്ഥലത്തെത്തി.