കോഴിക്കോട് - ബലി പെരുന്നാള്‍, മധ്യവേനല്‍ അവധി, ഓണം എന്നിവ മുന്നില്‍ കണ്ട് എയര്‍ ഇന്ത്യ വിമാനം അടക്കം വിദേശ വിമാന കമ്പനികള്‍ കൊളളലാഭം ലക്ഷ്യമിട്ട് ടിക്കറ്റ് നിരക്ക് അഞ്ചിരട്ടി വര്‍ധിപ്പിച്ചതില്‍ പീപ്പിള്‍സ് ആക്്ഷന്‍ ഗ്രൂപ്പ് അടിയന്തര ജനറല്‍ ബോഡി യോഗം പ്രതിഷേധിച്ചു.
കരിപ്പുരില്‍നിന്ന് ദുബായിലേക്ക് 51,523 രൂപയും ഖത്തറിലേക്ക് 38,000 സൗദിയിലെക്ക് 35,000 എന്നിങ്ങനെ വന്‍ വര്‍ധനയാണ് വരുത്തിയിരിക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാറില്‍ സമര്‍ദം ചെലുത്തണമെന്നും ടിക്കറ്റ് നിരക്ക് വര്‍ദ്ധനവിന് പരിഹാരം കാണണമെന്നു യോഗം ആവശ്യപ്പെട്ടു. യോഗത്തില്‍ ഡോ.കെ.മൊയ്തു, അഡ്വ.എ.കെ.ജയകുമാര്‍, പി.കെ കബീര്‍ സലാല, എം.എ സത്താര്‍, യുനസ് പരപ്പില്‍. എം.എസ് മെഹബൂബ് എന്നിവര്‍ സംസരിച്ചു.