തിരുവനന്തപുരം - ചെയ്യാത്ത ജോലിക്ക് ബില്ലുമാറിയ സംഭവത്തിൽ രണ്ട് പൊതുമരാമത്ത് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ. റോഡിൽ ക്രാഷ് ബാരിയർ സ്ഥാപിക്കാതെ കരാറുകാരന് ബില്ല് മാറി പണം നൽകാൻ വഴിയൊരുക്കിയ ഉദ്യോഗസ്ഥർക്കെതിരെയാണ് പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ് നടപടിയെടുത്തത്. മല്ലശേരി - പ്രമാടം റോഡിന്റെ പണിയുമായി ബന്ധപ്പെട്ടാണ് കൃത്രിമം കണ്ടെത്തിയത്.
അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനീയർ ബിനു, അസിസ്റ്റന്റ് എൻജിനീയർ അഞ്ജു സലിം എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തത്. ചെയ്യാത്ത റോഡ് നിർമ്മാണത്തിന്റെ പേരിൽ ബില്ല് എഴുതി കരാറുകാരന് അഞ്ച് ലക്ഷം രൂപയാണ് ഉദ്യോഗസ്ഥർ അനുവദിച്ചത്.