ജിസാൻ - ജിസാൻ പ്രവിശ്യയിൽ പെട്ട അബൂഅരീശിലെ അൽഖദ്‌റാ അൽജുനൂബിയ ഇന്റർമീഡിയറ്റ് സ്‌കൂളിൽ വെച്ച് സൗദി വിദ്യാർഥിക്ക് ഷോക്കേറ്റു. ഇന്റർമീഡിയറ്റ് ഒന്നാം ക്ലാസിൽ പഠിക്കുന്ന സത്താം ബിൻ ഗാസി ഫഖീഹിന് ക്ലാസ് മുറിയിലെ എയർ കണ്ടീഷനറിൽ നിന്നാണ് ഷോക്കേറ്റത്. പന്ത്രണ്ടുകാരനെ ചികിത്സക്കായി ജിസാൻ പ്രിൻസ് മുഹമ്മദ് ബിൻ നാസിർ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി പിതാവ് ഗാസി ഫഖീഹ് പറഞ്ഞു.