പാഴ്‌സലില്‍ വന്ന മയക്കു മരുന്ന് പിടികൂടി, ഏറ്റുവാങ്ങാനെത്തിയ യുവാവ് അറസ്റ്റില്‍

പത്തനംതിട്ട - പോസ്റ്റ് ഓഫീസ് വഴി പാഴ്സലില്‍ അയച്ച മയക്കുമരുന്ന് പോലീസ് പിടികൂടി. പാഴ്‌സല്‍ ഏറ്റുവാങ്ങാനെത്തിയ അടൂര്‍ ചൂരക്കോട് അറവിളയില്‍ വീട്ടില്‍ അരുണ്‍ വിജയനെ (27) പൊലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ വന്ന കാറും കസ്റ്റഡിയിലെടുത്തു. ഹിമാചല്‍ പ്രദേശില്‍ നിന്നാണ് അരുണ്‍ വിജയന്റെ  മേല്‍വിലാസത്തില്‍ പാഴ്സല്‍ എത്തിയത്. അന്താരാഷ്ര്ട വിപണിയില്‍ മൂന്ന് ലക്ഷത്തോളം വില വരുന്ന ഹാഷിഷാണ് പാഴ്‌സലായി എത്തിയത്. ജാക്കറ്റിനുള്ളില്‍ പൊതിഞ്ഞ്  സ്പീക്കറിനുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു പാര്‍സല്‍. പാഴ്‌സലില്‍ നാല് പ്ലാസ്റ്റിക് പൊതിക്കുള്ളിലായി മെഴുകു രൂപത്തില്‍ ബോളുകളാക്കിയ നിലയിലായിരുന്നു മയക്കുമരുന്ന് ഉണ്ടായിരുന്നത്. പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മയക്കുമരുന്നു കണ്ടെടുത്തതപം പ്രതിയെ അറസ്റ്റ് ചെയ്തതും.

 

Latest News