ഖോര്‍ഫുക്കാന്‍- യുഎഇയിലെ ഖോര്‍ഫുക്കാനിലുണ്ടായ ബോട്ടപകടത്തില്‍ ഏഴ് ഇന്ത്യക്കാരെ രക്ഷപ്പെടുത്തി. ബുധനാഴ്ച ഷാര്‍ക്ക് ഐലന്‍ഡിന്റെ തീരത്തുണ്ടായ അപകടത്തില്‍ രണ്ട് ബോട്ടുകള്‍ മുങ്ങിയിരുന്നു. പരിക്കേറ്റ അമ്മയേയും കുട്ടിയേയും ആശുപത്രിയിലേക്ക് മാറ്റി.
അപകടത്തില്‍ തമിഴ്‌നാട് സ്വദേശികള്‍ ഉള്‍പ്പെടെയുള്ളവരെയാണ് രക്ഷപ്പടുത്തിയത്. രണ്ടു ബോട്ടുകളിലായി ജീവനക്കാരടക്കം 10 പേരുണ്ടായിരുന്നു.
കണ്ണൂര്‍ അഴീക്കോട് സ്വദേശിയും ബോട്ടിലെ െ്രെഡവറുമായ പ്രദീപ് ആണ് അപകടത്തില്‍പ്പെട്ടവരെ രക്ഷപ്പെടുത്തിയത്. ബോട്ടിലെ മറ്റൊരു ജീവനക്കാരനെയും മൂന്ന് പഞ്ചാബ് സ്വദേശികളെയുമാണ് പ്രദീപ് രക്ഷിച്ചത്.
വിനോദസഞ്ചാരത്തിനുപയോഗിക്കുന്ന ബോട്ടുകളാണ് മുങ്ങിയത്. തെരച്ചിലിനായി പ്രത്യേക സംഘത്തെ കോസ്റ്റ്ഗാര്‍ഡ് നിയോഗിച്ചിട്ടുണ്ട്.