തിരുവനന്തപുരം - തിരുവനന്തപുരം കിന്‍ഫ്ര പാര്‍ക്കിലെ മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്റെ മരുന്നു സംഭരണ ശാലയിലെ തീപിടുത്തതിന് പിന്നാലെ ആശുപത്രികളിലും മരുന്നു സംഭരണ കേന്ദ്രങ്ങളിലും ഫയര്‍ ഫോഴ്‌സിന്റെ സംസ്ഥാന വ്യാപക പരിശോധന. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടാണോ ഇവ പ്രവര്‍ത്തിക്കുന്നതെന്ന് കണ്ടെത്തുന്നതിന് വേണ്ടിയാണ് പരിശോധന നടത്തുന്നത്. തീപ്പിടുത്തമുണ്ടായ കിന്‍ഫ്ര പാര്‍ക്കിലെ മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്റെ മരുന്നു സംഭരണ ശാല സുരക്ഷാ മാനദണ്ഡങ്ങളൊന്നും പാലിച്ചിട്ടില്ലെന്ന് ഫയര്‍ഫോഴ്‌സിന്റെ പരിശോധനയില്‍ കണ്ടെത്തിയിരുന്നു. ഫയര്‍ഫോഴ്‌സ് സ്റ്റേഷനുകള്‍ക്ക് കീഴിലുള്ള സ്വകാര്യ ആശുപത്രികളിലടക്കം പരിശോധന നടത്താനായിരുന്നു ഫയര്‍ഫോഴ്സ് ആസ്ഥാനത്തു നിന്നുള്ള നിര്‍ദ്ദേശം. അഗ്നി സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചിട്ടുണ്ടോ എന്നാണ് പ്രധാനമായും പരിശോധിക്കുന്നത്. നിലവില്‍ പരിശോധന നടന്ന മിക്കയിടത്തും മാനദണ്ഡങ്ങള്‍ പാലിച്ചിട്ടില്ലെന്നാണ് കണ്ടെത്തല്‍. ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് അതാത് ജില്ലാ ഭരണകൂടങ്ങള്‍ക്ക് സമര്‍പ്പിക്കാനാണ് ഫയര്‍ഫോഴ്‌സിന്റെ തീരുമാനം.