ബുറൈദ - അല്‍ഖസീം യൂനിവേഴ്‌സിറ്റി ബസ് മറിഞ്ഞ് വിദ്യാര്‍ഥിനി മരിക്കുകയും 24 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ബുധനാഴ്ച രാവിലെ ബുറൈദയിലാണ് അപകടം. മറ്റൊരു കാറുമായി കൂട്ടിയിടിച്ച് നിയന്ത്രണം വിട്ട് ബസ് മറിയുകയായിരുന്നു. പരിക്കേറ്റ വിദ്യാര്‍ഥിനികളെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. രണ്ടു പേര്‍ ഒഴികെയുള്ളവരെല്ലാം ചികിത്സക്കു ശേഷം ആശുപത്രി വിട്ടതായി അല്‍ഖസീം യൂനിവേഴ്‌സിറ്റി പ്രസ്താവനയില്‍ പറഞ്ഞു.