Sorry, you need to enable JavaScript to visit this website.

കര്‍ണാടക ഉപ മുഖ്യമന്ത്രി  ഡി.കെ ശിവകുമാര്‍ നാളെ തൃശൂരില്‍

തൃശൂര്‍- കര്‍ണാടക ഉപ മുഖ്യമന്ത്രി ഡി കെ ശിവകുമാര്‍ നാളെ തൃശൂരില്‍. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുളള പൊതുസമ്മേളനത്തില്‍ പങ്കെടുക്കും. ഇന്ന് മുന്‍കാല നേതാക്കളുടെ സംഗമം നടക്കും.മറ്റന്നാള്‍ പ്രതിനിധി സമ്മേളനം നടക്കും. യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന പ്രസിഡന്റുമാര്‍, ജില്ലാ പ്രസിഡന്റുമാര്‍, കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ പങ്കെടുക്കുന്ന സംഗമം മുന്‍ കേന്ദ്രമന്ത്രി വയലാര്‍ രവി ഉദ്ഘാടനം ചെയ്യും. മറ്റന്നാള്‍ പ്രതിനിധി സമ്മേളനം നടക്കും.സംഘടനാ വിഷങ്ങള്‍ ഉള്‍പ്പെടെ ചര്‍ച്ചയായേക്കും. പഴയകാല നേതാക്കളുടെ സംഗമം അവിസ്മരണീയ ചടങ്ങാക്കി മാറ്റും. കെ.സി. വേണുഗോപാല്‍, കെ. സുധാകരന്‍, വി.ഡി. സതീശന്‍, രമേശ് ചെന്നിത്തല തുടങ്ങിയ നിരവധി നേതാക്കള്‍ ചടങ്ങിലെത്തും.25-ന് ഉച്ചതിരിഞ്ഞ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പങ്കെടുക്കുന്ന റാലി സംഘടിപ്പിക്കും. ശക്തന്‍ നഗര്‍ മൈതാനത്ത് സംഘടിക്കുന്ന പ്രവര്‍ത്തകര്‍ അവിടെനിന്ന് പ്രകടനമായി കുറുപ്പം റോഡ് വഴി സ്വരാജ് റൗണ്ടിലെത്തി തെക്കേഗോപുരനട വഴി തേക്കിന്‍കാട് മൈതാനത്തെത്തും. അഞ്ചിനാണ് പൊതുയോഗം. രാഹുല്‍ ഗാന്ധി, ഡി.കെ. ശിവകുമാര്‍, കെ.സി. വേണുഗോപാല്‍ തുടങ്ങിയ നേതാക്കള്‍ പൊതുയോഗത്തില്‍ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
26-ന് പ്രതിനിധിസമ്മേളനം തിരുവമ്പാടി നന്ദനം കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കും. 700 പ്രതിനിധികളാണ് പങ്കെടുക്കുക. രാവിലെ പത്തുമുതല്‍ വൈകീട്ട് ആറുവരെയാണ് സമ്മേളനം. ശിക്ഷിക്കപ്പെട്ട ഐ.പി.എസ്. ഓഫീസര്‍ സഞ്ജീവ്ഭട്ടിന്റെ ഭാര്യ ശ്വേതാഭട്ട് ഉള്‍പ്പെടെയുള്ള പ്രമുഖര്‍ പങ്കെടുക്കും.

Latest News