ജിദ്ദ- പാലക്കാട് കൊപ്പം വിളയൂര്‍ പ്രഭാപുരത്ത് പരേതനായ അബ്ദുല്‍ ഖാദറിന്റെ മകന്‍ അനീസ് അഹമ്മദ് (37) ജിദ്ദയില്‍ നിര്യാതനായി. രണ്ടാഴ്ചയായി ജിദ്ദ നാഷണല്‍ ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്നു. ടി.എസ്.എസ് പരസ്യ കമ്പനിയുടെ ഫിനാന്‍സ് മേധാവിയായി ജോലി ചെയ്യുകയായിരുന്ന ഇദ്ദേഹം നേരത്തെ ലണ്ടനിലായിരുന്നു. മൂന്നു വര്‍ഷമായി ജിദ്ദയിലുള്ള ഇദ്ദേഹം റിനോള്‍ട്ടിലും ജോലി നോക്കിയിട്ടുണ്ട്. കുടുംബ സമേതം ജിദ്ദ ഫൈസലിയ്യയിലായിരുന്നു താമസം. ഒ.ഐ.സി.സി യുടെ സജീവ പ്രവര്‍ത്തകനായിരുന്നു. ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടിക്രമങ്ങള്‍ക്കു ശേഷം നാട്ടിലേക്ക് കൊണ്ടു പോകും.
മാതാവ് സൈനബ. ഭാര്യ: റസീഖ യാസ്മിന്‍. അമന്‍ റസ്മിന്‍ അഹമ്മദ് മകനാണ്. സഹോദരങ്ങള്‍: അബ്ദുല്‍ അസീസ്, മുഹമ്മദ് ഇഖ്ബാല്‍, അബ്ദുല്‍ മജീദ്, മുഹമ്മദ് സാലിഹ് (ഇരുവരും അബുദാബി), ബുഷ്‌റ, ഉമ്മുല്‍ ഖൈസ്. അബ്ദുല്‍ നാസര്‍ (ദമാം), ഇബ്രാഹിം എന്നിവര്‍ സഹോദരീ ഭര്‍ത്താക്കന്മരാണ്.