Sorry, you need to enable JavaScript to visit this website.

ഡ്രോണ്‍ ക്യാമറ വിദഗ്ധന്‍ എം. ഡി. എം. എയുമായി പിടിയില്‍

കോട്ടയം- ഡ്രോണ്‍ ക്യാമറ വിദഗ്ധനായ എന്‍ജിനിയറിംഗ് ബിരുദധാരി എം. ഡി. എം. എയുമായി അറസ്റ്റില്‍. ഇടുക്കി അണക്കര കുന്നത്ത്മറ്റം അനീഷ് ആന്റണിയാണ് കോട്ടയം എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡിന്റെ പിടിയിലായത്. 

ചങ്ങനാശ്ശേരി കേന്ദ്രീകരിച്ചുള്ള മയക്കു മാഫിയ സംഘത്തിലെ പ്രധാന കണ്ണിയാണ് ഇയാളെന്ന് എക്‌സൈസ് പറഞ്ഞു. നാല് ഗ്രാം എം. ഡി. എം. എയാണ് അനീഷ് ആന്റണിയുടെ കയ്യില്‍ നിന്ന് പിടിച്ചെടുത്തത്. ചങ്ങാനാശ്ശേരിയില്‍ കോളേജ് വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ ഇയാളുടെ ഇരകളാണ്. 18നും 23നും ഇടയില്‍ പ്രായമുള്ള വിദ്യാര്‍ഥികളാണ് പ്രധാനമായും ഇയാളുടെ ഇരകള്‍. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ആഴ്ചകളായി ഇയാള്‍ എക്‌സൈസ് സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു.

വേഷം മാറി എത്തിയ എക്‌സൈസ് ഉദ്യോഗസ്ഥര്‍ ചലച്ചിത്ര നിര്‍മ്മാതാക്കള്‍ എന്ന് പറഞ്ഞ് പരിചയപ്പെടുകയും  എം. ഡി. എം. എ ആവശ്യപ്പെട്ടപ്പോള്‍ കറുകച്ചാല്‍ നെടുങ്കുന്നത്ത് വച്ച് കൈമാറുകയും ചെയ്യുകയായിരുന്നു. ഈ സമയത്താണ് പിടിയിലായത്. കസ്റ്റഡിയിലെടുക്കുമ്പോഴും നിരവധി പേര്‍ എം. ഡി. എം. എ ആവശ്യപ്പെട്ട് ഇയാളുടെ ഫോണില്‍ ബന്ധപ്പെട്ടിരുന്നു. വന്‍ റാക്കറ്റ് ഈ സംഘത്തിലുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. പ്രതിയുടെ പക്കല്‍ നിന്നും എം. ഡി. എം. എ വാങ്ങുന്നവര്‍, വിതരണക്കാര്‍ എന്നിവരെക്കുറിച്ചും അന്വേഷണം ആരംഭിച്ചു.

Latest News