റിയാദ്- സൗദി അറേബ്യയിലേക്കുള്ള തൊഴില്‍ വിസ സ്റ്റാമ്പ് ചെയ്യാനും വിഎഫ്എസ് കേന്ദ്രങ്ങളെ സമീപിക്കണമെന്ന് മുംബൈ സൗദി കോണ്‍സുലേറ്റ് ആവശ്യപ്പെട്ടു. തൊഴില്‍ വിസ സ്റ്റാമ്പ് ചെയ്യുന്നതിന് മുന്നോടിയായി അപേക്ഷകന്‍ ആദ്യം വിഎഫ്എസ് കേന്ദ്രത്തിലെത്തി ബയോമെട്രിക് (വിരലടയാളം)രേഖപ്പെടുത്തണമെന്നാണ് കോണ്‍സുലേറ്റ് ആവശ്യപ്പെട്ടിരിക്കുന്നത്. പുതിയ വ്യവസ്ഥ ഈ മാസം 29 മുതല്‍ പ്രാബല്യത്തിലാവും.
കേരളത്തില്‍ കൊച്ചിയില്‍ മാത്രമാണ് വിഎഫ്എസ് കേന്ദ്രമുള്ളത്. അപേക്ഷകര്‍ വിഎഫ്എസ് കേന്ദ്രത്തിലെത്തി വിരലടയാളമെടുത്ത ശേഷമാണ് വിസ നടപടികള്‍ക്ക് തുടക്കമാവുക. വിരലടയാളമെടുക്കാത്തവരുടെ വിസ നടപടികള്‍ റദ്ദാക്കുമെന്ന് കോണ്‍സുലേറ്റ് ഏജന്റുമാര്‍ക്കയച്ച സര്‍ക്കുലറില്‍ അറിയിച്ചു. സൗദിയിലേക്കുള്ള ഫാമിലി സന്ദര്‍ശന വിസകള്‍ ഈ മാസം ആദ്യം മുതല്‍ തന്നെ വിഎഫ്എസ് വഴിയാക്കിയിരുന്നു.