കല്‍പ്പറ്റ - പിറന്നാള്‍ ആഘോഷം കഴിഞ്ഞ് കൂട്ടുകാര്‍ക്കൊപ്പം വീട്ടിലേക്ക് മടങ്ങുകയായിരുന്ന യുവാവ് വാഹനാപകടത്തില്‍ മരിച്ചു. താഴെ വരദൂര്‍ ചൗണ്ടേരി റോഡിലുണ്ടായ കാറപകടത്തില്‍ താഴെ വരദൂര്‍ പ്രദീപിന്റെ മകന്‍ അഖില്‍ (25) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി എട്ടരയോടെയായിരുന്നു സംഭവം. താഴെ വരദൂര്‍ ടെലഫോണ്‍ എക്സേഞ്ചിന് സമീപത്ത് നിന്ന് ചൗണ്ടേരിയിലേക്കുള്ള റോഡിലേക്ക് കടന്നപ്പോള്‍ അവിടെ നില്‍ക്കുകയായിരുന്ന അഖിലിനെ ഇടിച്ചു വീഴ്ത്തുകയായിരുന്നു. നാട്ടുകള്‍ ഉടന്‍ തന്നെ അഖിലിനെ കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അഖിലിന്റെ പിറന്നാളായിരുന്നു തിങ്കളാഴ്ച. തമിഴ്നാട് സ്വദേശികളായ വിനോദ സഞ്ചാരികളായിരുന്നു കാറിലുണ്ടായിരുന്നത്. മൃതദേഹം കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. മാതാവ്: പ്രമീള. ആതിര ഏക സഹോദരിയാണ്.