തിരുവനന്തപുരം- സര്‍ക്കാര്‍ സേവനങ്ങള്‍ക്കുള്ള അപേക്ഷ സമര്‍പ്പിക്കാന്‍ വൈകിയാല്‍ മാപ്പ്/ ക്ഷമ ചോദിക്കുന്ന തരത്തില്‍ എഴുതേണ്ടതില്ലെന്ന് സര്‍ക്കാര്‍ സര്‍ക്കുലര്‍. അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. എ ജയതിലക് പുറത്തിരക്കിയ സര്‍ക്കുലര്‍ എല്ലാ വകുപ്പ് മേധാവികള്‍ക്കും അയച്ചു.
അപേക്ഷ സമര്‍പ്പിക്കുന്നതിലൂണ്ടായ കാലതാമസം 'ക്ഷമിക്കുക' അല്ലെങ്കില്‍ 'ഒഴിവാക്കുക' എന്നത് ഗുരുതരമായ കുറ്റം എന്ന അര്‍ഥതലമാണ് സമൂഹത്തില്‍ ഉണ്ടാകുന്നതെന്നത് ശ്രദ്ധയില്‍പ്പെട്ടതിന് പിന്നാലെയാണ് വാക്കില്‍ മാറ്റമുണ്ടാക്കിയത്. 'കാലതാമസം മാപ്പാക്കുന്നതിന്' എന്നതിന് പകരം 'കാലതാമസം പരിഗണിക്കാതെ അപേക്ഷയില്‍ തീരുമാനമെടുക്കുന്നതിന്' എന്നാണ് ഉപയോഗിക്കേണ്ടതെന്ന് സര്‍ക്കുലറില്‍ പറയുന്നു. മാപ്പ്, മാപ്പപേക്ഷ, മാപ്പാക്കണം തുടങ്ങിയ വാക്കുകള്‍ നിര്‍ദ്ദിഷ്ട അപേക്ഷാ ഫോറങ്ങളില്‍ നിന്നും നീക്കം ചെയ്യാനും സര്‍ക്കുലറില്‍ ആവശ്യപ്പെടുന്നു.