Sorry, you need to enable JavaScript to visit this website.

സൗദി വൈദ്യുതി ബില്ലിൽ പ്രതിഷേധം  രൂക്ഷം; രണ്ടര ലക്ഷം ട്വീറ്റുകൾ

റിയാദ് - വൈദ്യുതി ബില്ലിൽ പ്രശ്‌നങ്ങളില്ലെന്ന ഇലക്ട്രിസിറ്റി കമ്പനിയുടെ പ്രസ്താവനക്കെതിരെ പുറത്തുവന്നത് രണ്ടര ലക്ഷത്തിലേറെ ട്വീറ്റുകൾ. ഇത്രയും ആളുകൾ തെറ്റിലും കമ്പനി ശരിയിലുമാണെന്ന് വിശ്വസിക്കുന്നതിന് സാധിക്കുമോയെന്ന് മീഡിയ അഡൈ്വസർ ഹമദ് അൽമുനീഫ് ആരാഞ്ഞു. ബിൽ തുക വൻതോതിൽ കുതിച്ചുയർന്നതിൽ പ്രതിഷേധം പ്രകടിപ്പിച്ച് ട്വിറ്ററിൽ ആരംഭിച്ച ഹാഷ്ടാഗിൽ ആയിരങ്ങൾ അഭിപ്രായങ്ങൾ പങ്കുവെക്കുന്നുണ്ട്. 
കമ്പനിയുടെ ന്യായീകരണ പ്രസ്താവന പുറത്തുവന്ന ശേഷം പ്രതിഷേധം കൂടുതൽ രൂക്ഷമായി. 

ഇന്‍ഷുറന്‍സില്‍ ഒരു തവണ പല്ല് ക്ലീന്‍ ചെയ്യാം; സൗദിയില്‍ പുതിയ പോളിസി


സാമൂഹിക മാധ്യമങ്ങളിലെ പ്രശസ്തരും കമ്പനിക്കെതിരായ പ്രതിഷേധത്തിൽ പങ്കു ചേർന്നു. ഒരു മാസമായി വൈദ്യുതി ഉപയോഗിക്കാതിരുന്നിട്ടും ഉയർന്ന ബില്ലാണ് ലഭിച്ചതെന്ന് ചിലർ പറഞ്ഞു. 400 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള വില്ലയിൽ റമദാൻ ആദ്യം മുതൽ ആരും താമസിക്കുന്നില്ല. എന്നിട്ടും എങ്ങിനെയാണ് 21,000 റിയാലിന്റെ വൈദ്യുതി ബിൽ ലഭിച്ചതെന്ന് സൗദ് ബിൻ മുഹമ്മദ് അൽഫൈസൽ ആരാഞ്ഞു. സൗദി ഇലക്ട്രിസിറ്റി കമ്പനി ബില്ലും ഗതാഗത നിയമലംഘനങ്ങൾക്കുള്ള പിഴകളും ഇന്ധന വിലയും വേലക്കാരിയുടെ വേതനവും വായ്പാ തവണകളും അടക്കുന്നതിനു വേണ്ടി വിശ്രമമില്ലാതെ ജോലി ചെയ്യുകയാണ് താനെന്ന് പ്രശസ്ത എഴുത്തുകാരൻ അബ്ദു ഖാൽ പറഞ്ഞു. 
മുൻ മാസം ലഭിച്ച 687 റിയാലിന്റെ ബില്ലിനു പകരം ഇപ്പോൾ ലഭിച്ച 1,324 റിയാലിന്റെ ബിൽ പോസ്റ്റ് ചെയ്താണ് ഫുട്‌ബോൾ റഫറി അഹ്മദ് അൽവാദി ഇ പ്രതിഷേധം അറിയിച്ചത്. 
കഴിഞ്ഞ മാസം വീട് ഏറെക്കുറെ കാലിയായിരുന്നെന്നും എന്നിട്ടും ഉയർന്ന ബില്ലാണ് ലഭിച്ചതെന്നും ജൂലൈയിൽ ബിൽ തുക അയ്യായിരം റിയാലായി ഉയരുമെന്നാണ് കരുതുന്നതെന്നും മാധ്യമപ്രവർത്തകൻ ആദിൽ അൽമുൽഹിം പറഞ്ഞു. യുക്തിക്ക് നിരക്കാത്ത ബില്ലുകളാണ് കമ്പനി നൽകിയത്. ഇതിന് വേനൽക്കാലവും വസന്തകാലവുമായി ബന്ധമില്ല. 
ബില്ലുകൾ തയാറാക്കിയതിൽ വലിയ പ്രശ്‌നങ്ങളുണ്ടെന്നാണ് കരുതുന്നതെന്ന് എഴുത്തുകാരനും അഭിഭാഷകനുമായ അബ്ദുറഹ്മാൻ അല്ലാഹിം പറഞ്ഞു. 

 

Latest News