തബൂക്ക്- ബ്ലാക്ക് ആന്റ് വൈറ്റ് ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ് തബൂക്ക് കഴിഞ്ഞ രണ്ടാഴ്ചകളിലായി തബൂക്കിലെ മികച്ച എട്ട് ടീമുകളെ പങ്കെടുപ്പിച്ചു നടത്തിയ ക്രിക്കറ്റ് ഫിയെസ്റ്റ 2023 ടൂര്‍ണ്ണമെന്റില്‍ ബ്ലാക്ക് ആന്റ് വൈറ്റ് ക്രിക്കറ്റ് ടീം ചാമ്പ്യന്മാരായി. ആവേശകരമായ ഫൈനല്‍ മത്സരത്തില്‍ അസ്സന്റ് മംഗളൂരുവിനെ 27 റണ്‍സിന് പരാജയപ്പെടുത്തിയാണ് വിജയികളായത്. ആദ്യ ആഴ്ചയില്‍ നടന്ന മത്സരത്തില്‍ അസ്സന്റ് മംഗ്ലൂര്‍ മാസ്റ്റര്‍ ബ്ലാസ്‌റ്റേര്‍സിനെയും, ബ്ലാക്ക് ആന്റ് വൈറ്റ് ടീം ലയണ്‍സിനെയും, ടീം ഹീറോസ് റൈഞ്ചേര്‍സിനെയും,മംഗ്ലൂര്‍ സ്‌െ്രെടക്കര്‍സ് ടിഎസ്‌കെ എന്നീ ടീമുകളെ തോല്‍പ്പിച്ചാണ് സെമി ഫൈനലില്‍ പ്രവേശിച്ചത്. ഫൈനലിനു ശേഷം നടന്ന സമാപന സമ്മാനദാന ചടങ്ങില്‍ തബൂക്കിലെ വിവിധ സംഘടനാ നേതാക്കളും കായിക പ്രേമികളും പങ്കെടുത്തു. റസ്മിയ റെസ്‌റ്റൊറന്റ് സ്‌പോണ്‍സര്‍ ചെയ്ത വിന്നേഴ്‌സ് ട്രോഫി ലാലു ശൂരനാടും, റീം ഫുഡ്‌സ് സ്‌പോണ്‍സര്‍ ചെയ്ത വിന്നേഴ്‌സ് ക്യാഷ് െ്രെപസ് നിഷാദലിയും, ഒലീവ് സ്‌റ്റോര്‍ സ്‌പോണ്‍സര്‍ ചെയ്ത റണ്ണേഴ്‌സ് ട്രോഫി സമദ് ആഞ്ഞിലങ്ങാടിയും റസ്മിയ ഫുഡ്‌സ് സ്‌പോണ്‍സര്‍ ചെയ്ത റണ്ണേഴ്‌സ് ക്യാഷ് െ്രെപസ് റിയാസ് ആക്‌സിയൊമും സമ്മാനിച്ചു. ടൂര്‍ണ്ണമെന്റിലെ മികച്ച കളിക്കാരനായി ബ്ലാക്ക് ആന്റ് വെയ്റ്റിലെ ഷബീറിനെയും, മികച്ച വിക്കറ്റ് കീപ്പറായി ബ്ലാക്ക് ആന്റ് വെയ്റ്റിലെ അനൂപ് എംജി യെയും,മികച്ച ബൗളറായി ടീം അസ്സന്റിലെ തൗസിഫിനെയും,ഏറ്റവും നല്ല ക്യാച്ചെടുത്തതിന് ടീം ഹീറോസിലെ ആരീഫിനെയും, ടൂര്‍ണ്ണമെന്റിലെ മികച്ച ബാറ്റ്‌സ്മാനും, ഫൈനല്‍ മത്സരത്തിലെ മാന്‍ ഓഫ് ദി മാച്ചായും ടീം ബ്ലാക്ക് ആന്റ് വെയ്റ്റിലെ ഉസ്മാനെയും തിരഞ്ഞെടുത്തു. വ്യക്തിഗത ട്രോഫികളും മെഡലുകളും ബ്ലാക്ക് ആന്റ് വൈറ്റ് മെമ്പര്‍മാരും തബൂക്കിലെ വിവിധ സംഘടനാ പ്രതിനിധികളും സമ്മാനിച്ചു. അഷ്‌റഫ് ആലപ്പുഴ, ആലിക്കോയ മോങ്ങം, ഫസല്‍ എടപ്പറ്റ, സഫീര്‍ ആലപ്പുഴ, സരീസ് വെട്ടുപാറ,ഇര്‍ഷാദ്, നിഷാദ് വാഴക്കാട്, യാസര്‍ പരപ്പനങ്ങാടി, ഷഹ്‌സാദ്, ബാദുഷ, അനൂപ് എം ജി എന്നിവര്‍ ടൂര്‍ണമെന്റിന് നേതൃത്വം നല്‍കി.