ജിദ്ദ- കോഴിക്കോട് ചാലിയം സ്വദേശി യാമ്പുവില്‍ കുഴഞ്ഞുവീണ് മരിച്ചു. ചാലിയം കടുക്ക ബസാറില്‍ താമസിക്കുന്ന കൊടക്കാട്ടകത്ത് കൊല്ലേരി പരേതനായ സൈതാലിക്കുട്ടി (കുട്ടിമോന്‍)യുടെ മകന്‍ ഷാഹുല്‍ ഹമീദ് (ബാപ്പുട്ടി-35) ആണ് മരിച്ചത്. പുലര്‍ച്ചെ താമസ സ്ഥലത്തു വെച്ച് സുഹൃത്തുക്കള്‍ക്കൊപ്പം സുബഹി നമസ്‌കരിക്കാനുള്ള ഒരുക്കത്തിനിടെ ഹൃദയാഘാതത്തെ തുടര്‍ന്ന് കുഴഞ്ഞു വീഴുകയായിരുന്നു.
ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. നാലു വര്‍ഷമായി യാമ്പുവിലെ ഫാസ്റ്റ് ഫുഡ് കമ്പനിയില്‍ ജോലി ചെയ്തു വരികയായിരുന്നു. നേരത്തെ ജിദ്ദയിലും ജോലി നോക്കിയിട്ടുണ്ട്. ഫാത്തിമയാണ് മാതാവ്. ഭാര്യ: റോഷ്‌ന. മക്കള്‍: ഇഷാ മെഹ്‌റിന്‍, ദുആ മെഹ്‌റിന്‍. സഹോദരങ്ങള്‍: അഷ്‌റഫ്, വഹീദ, സാജിത, തസ്‌നി. യാമ്പു ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി യാമ്പുവില്‍ തന്നെ ഖബറടക്കും. കമ്പനി അധികൃതരും യാമ്പു കെ.എം.സി.സി പ്രവര്‍ത്തകരും നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ രംഗത്തുണ്ട്.