തിരുവനന്തപുരം - നാളെ മുതല്‍ കെ.എസ്.ആര്‍.ടി സി ബസ്സുകളില്‍ രണ്ടായിരം രൂപയുടെ നോട്ടുകള്‍ സ്വീകരിക്കില്ല. രണ്ടായിരം രൂപയുടെ നോട്ടുകള്‍
പിന്‍വലിക്കാന്‍ റിസര്‍വ്വ് ബാങ്ക് തീരുമാനിച്ചതിന് പിന്നാലെയാണ് കെ എസ് ആര്‍ ടി സി കണ്ടക്ടര്‍മാര്‍ക്കും ടിക്കറ്റ് കൗണ്ടര്‍ ജീവനക്കാര്‍ക്കും മാനേജ്മെന്റ് രണ്ടായിരം രൂപയുടെ നോട്ട് സ്വീകരിക്കേണ്ടതില്ലെന്ന് നിര്‍ദേശം നല്‍കിയത്. ഇന്നലെ ബിവറേജസ് കോര്‍പ്പറേഷനും സമാന തീരുമാനം കൈക്കൊണ്ടിരുന്നു. ബീവറേജ് കോര്‍പ്പറേഷന്‍ ഔട്ട്‌ലെറ്റുകളില്‍ ഇനി രണ്ടായിരം രൂപയുടെ നോട്ട് സ്വീകരിക്കേണ്ട എന്നതായിരുന്നു പുറത്തിറക്കിയ സര്‍ക്കുലര്‍.