റിയാദ്- സൗദിയിൽ അഴിമതി വിരുദ്ധ പോരാട്ടത്തിന്റെ ഭാഗമായി 84 പേരെ അറസ്റ്റ് ചെയ്തു. കൈക്കൂലി, അധികാര ദുർവിനിയോഗം, പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ടാണ് 84 പേരെ അറസ്റ്റ് ചെയ്തത്. ഏഴു മന്ത്രാലയങ്ങൾക്ക് കീഴിലെ ഉദ്യോഗസ്ഥരാണ് പിടിയിലായത്. കഴിഞ്ഞ കുറെ മാസങ്ങളായി രാജ്യത്ത് അഴിമതി തുടച്ചുനീക്കാനുള്ള പോരാട്ടത്തിലാണ് ഭരണകൂടം. ഇതിന്റെ ഭാഗമായാണ് അറസ്റ്റ്. ഇതുമായി ബന്ധപ്പെട്ട് 211 പേര്‍ക്കെതിരെ അഴിമതി വിരുദ്ധ വിഭാഗം അന്വേഷണം നടത്തിയിരുന്നു.