തിരുവനന്തപുരം-ക്ഷേത്രങ്ങളില്‍ ആര്‍എസ്എസ് ശാഖകള്‍ പ്രവര്‍ത്തിക്കുന്നതിന് കര്‍ശന വിലക്കേര്‍പ്പെടുത്തി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. ഇതുസംബന്ധിച്ച് നേരത്തെ സര്‍ക്കുലര്‍ ഇറക്കിയിരുന്നെങ്കിലും അത് പാലിച്ചിരുന്നില്ല. ഇതോടെയാണ് ദേവസ്വം ബോര്‍ഡ് വീണ്ടും സര്‍ക്കുലര്‍ ഇറക്കിയത്. ദേവസ്വം ബോര്‍ഡിന്റെ ഉത്തരവ് പാലിക്കാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന അച്ചടക്ക നടപടി സ്വീകരിക്കുമെന്നും സര്‍ക്കുലറില്‍ പറയുന്നു.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ അധീനതയിലുളള പല ദേവസ്വങ്ങളിലും ആര്‍എസ്എസ് ശാഖകള്‍ പ്രവര്‍ത്തിക്കുന്നതായും മാസ്സ് ഡ്രില്‍ നടത്തുന്നതായും ശ്രദ്ധയില്‍പ്പെട്ട തുടര്‍ന്നാണെന്ന് സര്‍ക്കുലറെന്ന് ദേവസ്വം കമ്മീഷണര്‍ പറഞ്ഞു. ക്ഷേത്രങ്ങളിലെ ആചാരങ്ങള്‍ക്കും ചടങ്ങുകള്‍ക്കും ബന്ധപ്പെട്ടതല്ലാതെയുളള കാര്യങ്ങള്‍ക്ക് ആയുധം ഉപയോഗിച്ചോ അല്ലാതെയോ ഉളള കായിക പരിശീലനം നടത്തുന്നതിനോ മാസ്സ് ഡ്രില്ലിനോ സ്ഥാവരജംഗമ വസ്തുക്കള്‍ ഉപയോഗിക്കുന്നതിനോ അനുമതിയില്ല. ഇവ തടയന്നതിന് ആവശ്യമായ നടപടികള്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ സ്വീകരിക്കണം- സര്‍ക്കുലറില്‍ ആവശ്യപ്പെട്ടു.