ഖമീസ് മുശൈത്ത്- സൗദിയിലെ അഹദ് റുഫൈദയില്‍ താമസ സ്ഥലത്ത് ആത്മഹത്യ ചെയ്ത മുംബൈ സ്വദേശി ഹ്മത്തുല്ല ഖാന്റെ (56) മൃതദേഹം നാട്ടിലെത്തിച്ചു. മുംബൈ ദാരാവി നവരംഗ് കോമ്പൗണ്ടില്‍ പരേതനായ ഖാന്‍ കുതുബുല്ലയുടെയും ഷംസുന്നീസയുടേയും മകനായ റഹ്മത്തുല്ല ഖാന്‍ ഖമീസ് മുഷൈത്തില്‍നിന്ന് പതിനഞ്ച് കിലോമീറ്റര്‍ അകലെ അഹദ് റുഫൈദയില്‍ താമസ സ്ഥലത്താണ് ആത്മഹത്യ ചെയ്തത്. ഒ
ഒന്‍പത് മാസം മുന്‍പ് കൃഷിയിടത്തിലെ ജോലിക്കാരനായി എത്തിയ ഇയാള്‍ കഴിഞ്ഞ ഡിസംബര്‍ 25ന് കിടപ്പുമുറിക്ക് സമീപം ആടുമാടുകളുടെ ഭക്ഷണം സൂക്ഷിക്കുന്ന മുറിയുടെ റൂഫിങ്ങ് പൈപ്പില്‍ കയര്‍ കുരുക്കി ആത്മഹത്യ ചെയ്യുകയായിരുന്നു.
നേരത്തെ പതിനഞ്ച് വര്‍ഷം പ്രവാസിയായിരുന്ന റഹ്മത്തുല്ല നീണ്ട ഒരിടവേളയ്ക്ക് ശേഷം വീണ്ടും തൊഴില്‍ തേടി സൗദിയിലെത്തുകയായിരുന്നു.
അഹദ് റുഫൈദ ഹോസ്പിറ്റലില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം ബന്ധുക്കളുടെ ആവശ്യപ്രകാരം ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റ് വെല്‍ഫയര്‍ മെമ്പര്‍ ഹനീഫ മഞ്ചേശ്വരം നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് അയക്കുക്കുകയായിരുന്നു അബഹയില്‍നിന്ന് ജിദ്ദ വഴി മുംബൈയില്‍ എത്തിച്ച മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങി. ാര്യ: ഷഹറുന്നീസ.മക്കള്‍: അജ്മല്‍, അഫ്‌സല്‍, സബ ഫാത്തിമ.