ഹരിപ്പാട്-കാര്‍ത്തികപ്പള്ളി തെറ്റിക്കുഴിയില്‍ പരേതനായ എസ്. അബ്ദുല്‍ ഖാദര്‍ കുഞ്ഞിന്റെ (ദീപിക ബാലസഖ്യം) ഭാര്യയും മലയാളം ന്യൂസ് ആലപ്പുഴ ജില്ലാ ലേഖകന്‍ മുഹമ്മദ് ഷാഫിയുടെ മാതാവുമായ റൈഹാനത്ത് ബീവി (82) അന്തരിച്ചു. കബറടക്കം ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3.30ന് കാര്‍ത്തികപ്പള്ളി ജുമാ മസ്ജിദ് കബര്‍സ്ഥാനില്‍. മറ്റു മക്കള്‍: ഷീബ, മുഹമ്മദ് ഇല്യാസ്, മനാഫ്, മുഹമ്മദ് ഷമീര്‍ (കാര്‍മോര്‍, കാര്‍ ആക്‌സസറീസ്, മാവേലിക്കര). മരുമക്കള്‍: അഷ്‌റഫ് ഹാജി (മൂവാറ്റുപുഴ), റബീന (ആരോഗ്യവകുപ്പ്, തലവടി), ജസീന, നിഷ, ഷംന.