കൊച്ചി - ഇടുക്കിയിലെ വണ്ടിപ്പെരിയാറില്‍ യുവാവിനെ മയക്കുമരുന്ന് കുത്തിവെച്ച് ലൈംഗിക പീഡനത്തിന് ഇരയാക്കുകയും ലാപ്പ്‌ടോപ്പും മൊബൈല്‍ ഫോണും കവര്‍ച്ച നടത്തുകയും ചെയ്ത കേസിലെ പ്രതികള്‍ കളമശ്ശേരി പൊലീസിന്റെ പിടിയിലായി. കളമശ്ശേരിയിലെ ഹോട്ടല്‍ ജീവനക്കാരനായ പത്തനംതിട്ട അത്തിക്കയം പുത്തന്‍വീട്ടില്‍ ഷിജിന്‍ പി ഷാജി (21), പാലക്കാട് പട്ടാമ്പി വല്ലപ്പുഴ മനക്കത്തൊടി വീട്ടില്‍ അനീഷ് ബാബു (24) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ 15 ന് പുലര്‍ച്ചെ അഞ്ചരയോടെ ആണ് ൃ സംഭവം നടന്നത്. ബൈക്കില്‍ എത്തിയ പ്രതികള്‍ വീടിന് പുറത്തുനില്‍ക്കുകയായിരുന്ന യുവാവിനോട് വെള്ളം ആവശ്യപ്പെടുകയും, വെള്ളം എടുക്കാന്‍ അകത്തേക്ക് പോകുമ്പോള്‍ യുവാവിനെ പ്രതികള്‍ കത്തി കാട്ടി ഭീഷണിപ്പെടുത്തി കയ്യില്‍ കരുതിയിരുന്ന മയക്കുമരുന്ന് ബലപ്രയോഗത്തിലൂടെ ശരീരത്തിലേക്ക് കുത്തിവെയ്ക്കുകയായിരുന്നു. അതിന് ശേഷം യുവാവിനെ പ്രതികള്‍ ഇരുവരും ചേര്‍ന്ന് ബലപ്രയോഗത്തിലൂടെ കീഴ്‌പ്പെടുത്തി ക്രൂരമായി മര്‍ദ്ദിച്ചവശനാക്കിയ ശേഷം ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നാണ് പരാതി. പീഡന ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ ശേഷം ഇത് പുറത്ത് വിടാതിരിക്കാന്‍ 10 ക്ഷം രൂപ ആവശ്യപ്പെടുകയും ചെയ്തു. ഇത് നല്‍കാന്‍ കഴിയില്ലെന്ന് പറഞ്ഞപ്പോള്‍ യുവാവിന്റെ ലാപ്പ്‌ടോപ്പൂം മൊബൈല്‍ ഫോണുമായി പ്രതികള്‍ കടന്നു കളയുകയായിരുന്നു. പിടിയിലായ ഇവരെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. അനീഷ് ബാബു മയക്കുമരുന്ന് കേസിലും വാഹന മോഷണക്കേസുകളിലും പ്രതിയാണ്.