ജിദ്ദ - പിതാവിന് ആഡംബര കാര്‍ സമ്മാനിച്ച് സൗദി യുവതി. കാര്‍ ഷോറൂമില്‍ എത്തിയ യുവതി ചാരനിറത്തിലുള്ള ആഡംബര കാര്‍ തെരഞ്ഞെടുത്ത് ഉടമസ്ഥാവകാശമാറ്റ നടപടികള്‍ പൂര്‍ത്തിയാക്കി കാര്‍ വീടിനു മുന്നില്‍ എത്തിക്കുകയായിരുന്നു. കുടുംബാംഗങ്ങള്‍ക്കൊപ്പം വീട്ടില്‍ നിന്ന് പുറത്തിറങ്ങുന്നതിനിടെയാണ് വീടിനു മുന്നില്‍ നിര്‍ത്തിയിട്ട ആഡംബര കാര്‍ പിതാവിന്റെ ശ്രദ്ധയില്‍ പെട്ടത്. ഉടന്‍ തന്നെ യുവതി മുന്നോട്ടുവന്ന് പിതാവിന് കാറിന്റെ താക്കോല്‍ കൈമാറി. മകള്‍ നല്‍കിയ സമ്മാനം പിതാവിനെയും പിതാവിന് ആഡംബര കാര്‍ സമ്മാനിക്കാന്‍ സാധിച്ചത് മകളെയും സന്തോഷത്തിലാക്കി. ഒട്ടും പ്രതീക്ഷിക്കാതെ ആഡംബര കാര്‍ സമ്മാനിച്ച മകളെ സൗദി പൗരന്‍ ആശ്ലേഷിക്കുകയും നെറ്റിയില്‍ ചുംബിക്കുകയും ചെയ്തു. ഇതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വൈറലായി.
— E_M_S_S (@EmanSal11848242) May 20, 2023