ജിദ്ദ - എരിവുള്ള നൂഡില്‍സ് കഴിച്ച് ശാരീരികാസ്വസ്ഥതകള്‍ ബാധിച്ച മകനെ ആശുപത്രിയില്‍ എത്തിച്ച് ചികിത്സ നല്‍കിയതായി യുവാവ് പറഞ്ഞു. ശാരീരികാസ്വസ്ഥതകള്‍ നേരിട്ട മകനെ താന്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു. സൗദി വനിതാ ഡോക്ടര്‍ മകനെ പരിശോധിക്കുകയും ലാബ് പരിശോധനകള്‍ നടത്തുകയും ചെയ്തു. മകന് അള്‍ട്രാ സൗണ്ട് സ്‌കാനിംഗും നടത്തി. മകന് അപ്പെന്‍ഡിസൈറ്റിസ് ഇല്ലെന്നും ലിംഫ് നോഡുകളില്‍ വീക്കം ഉണ്ടെന്നും കുടല്‍ തകരാറിലാണെന്നും അവര്‍ പറഞ്ഞു.
ആ സമയത്താണ് കടുത്ത എരിവുള്ള നൂഡില്‍സ് മകന്‍ കഴിച്ചതായി താന്‍ ഓര്‍ത്തത്. അത് രുചിച്ചു നോക്കിയ തന്റെ കണ്ണുകളില്‍ വെള്ളം നിറഞ്ഞു. ഇത് വിഷമാണെന്ന് താന്‍ മകനോട് പറയുകയും ചെയ്തിരുന്നു. വയറിലുള്ള ഭക്ഷണം ആശുപത്രിയിലേക്കുള്ള വഴിയില്‍ മകന്‍ ഛര്‍ദ്ദിച്ചു കൊണ്ടിരുന്നു. നൂഡില്‍സ് കാരണം കുട്ടികള്‍ക്ക് അപ്പെന്‍ഡിസൈറ്റിസ്, മൂലക്കുരു എന്നിവക്ക് ശസ്ത്രക്രിയകള്‍ നടത്തിയതായി ഡോക്ടര്‍മാര്‍ തന്നോട് പറഞ്ഞതായും സാമൂഹികമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ യുവാവ് വെളിപ്പെടുത്തി.