Sorry, you need to enable JavaScript to visit this website.

ചാലക്കുടി റെയില്‍വേ സ്റ്റേഷനില്‍ പ്ലാറ്റ്‌ഫോമില്‍ നിന്ന് ട്രെയിനിന് മുന്നില്‍ ചാടി യുവാവ് മരിച്ചു

തൃശൂര്‍ - ചാലക്കുടി റെയില്‍വേ സ്റ്റേഷനില്‍ പ്ലാറ്റ്‌ഫോമില്‍ നിന്ന് ട്രെയിനിന് മുന്നിലേക്ക് ചാടിയ യുവാവ് ട്രെയിനിന് അടിയില്‍പ്പെട്ട് മരിച്ചു. ഇയാളെ തിരിച്ചറിഞ്ഞിട്ടില്ല. കണ്ണൂര്‍ എറണാകുളം ഇന്റര്‍സിറ്റി എക്‌സ്പ്രസിന് മുന്നിലേക്ക് ചാടുകയായിരുന്നു. രാത്രി 8 മണിയോടെയാണ് സംഭവം.അപകടത്തെ തുടര്‍ന്ന് ട്രെയിന്‍ ഏറെനേരം ട്രാക്കില്‍ പിടിച്ചിട്ടു. ചാലക്കുടി പൊലീസ് തുടര്‍നടപടികള്‍ സ്വീകരിച്ചു. യുവാവിന്റെ  മൃതദേഹം ചാലക്കുടി താലൂക്ക് ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റി.

 

Latest News