ജിദ്ദ- കഴിഞ്ഞ ദിവസം മയക്കുമരുന്നു വിതരണ സംഘങ്ങളുടെ കേന്ദ്രങ്ങളിലെ റൈഡിനിടെ വെടിയേറ്റ് മരിച്ച സുരക്ഷാ സൈനികന്‍ മുഹമ്മദ് അജ് ലാനിന്റെ വീട്ടിലെത്തി ബന്ധുക്കളെ ആശ്വാസിപ്പിച്ചും അനുശോചനമറിയിച്ചും മക്ക ഡെപ്പ്യൂട്ടി ഗവര്‍ണര്‍ ബദര്‍ ബിന്‍ സുല്‍ത്താന്‍ രാജകുമാരന്‍.
രാഷ്ട്രത്തിന്റെ നെടുംതൂണയായ ചെറുപ്പക്കാരെ വഴിതെറ്റിക്കുകയും മസ്തിഷ്‌ക്കത്തെ നശിപ്പിക്കുകയും ചെയ്യുന്ന ശക്തികള്‍ക്കെതിരിലുള്ള യുദ്ധത്തില്‍ അസാമാന്യ ധീരത പ്രകടിപ്പിച്ച് രാജ്യത്തിന്റെ അഭിമാനമായി മാറിയ സൈനികനായിരുന്നു മുഹമ്മദ് അല്‍ അജ്‌ലാനെന്ന് ബദര്‍ രാജകുമാരന്‍ പറഞ്ഞു