അബഹ - അസീര്‍ പ്രവിശ്യയില്‍ പെട്ട ബില്ലസ്മറില്‍ മിന്നലേറ്റ് 100 ലേറെ ആടുകള്‍ ചത്തു. ആടുവളര്‍ത്തല്‍ കേന്ദ്രത്തില്‍ കനത്ത മഴക്കും ഇടിമിന്നലിനുമിടെ ആടുകള്‍ കൂട്ടത്തോടെ ചത്തുകിടക്കുന്നതിന്റെയും ഇക്കൂട്ടത്തില്‍ നിന്ന് ജീവനുള്ള ആടുകളെ ഉടമകള്‍ മറ്റൊരിടത്തേക്ക് മാറ്റുന്നതിന്റെയും ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ കൂട്ടത്തില്‍ ഒരാള്‍ ചിത്രീകരിച്ച് സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവിട്ടു.
— Aml shihata (@AmlShihata) May 19, 2023