റിയാദ്- രണ്ടു വർഷത്തിനിടെ സ്വകാര്യ മേഖലയിലെ വിദേശ തൊഴിലാളികളുടെ എണ്ണത്തിൽ 8,10,000 പേരുടെ കുറവുണ്ടായതായി കണക്കുകൾ. ഈ വർഷം ആദ്യ പാദത്തിലെ കണക്കുകൾ പ്രകാരം സ്വകാര്യ മേഖലയിൽ ആകെ 77.1 ലക്ഷം വിദേശികളാണുള്ളത്. 2016 ആദ്യ പാദത്തിൽ വിദേശ തൊഴിലാളികൾ 85.2 ലക്ഷമായിരുന്നു.
സ്വകാര്യ മേഖലയിലെ വിദേശ തൊഴിലാളികളുടെ എണ്ണത്തിൽ രണ്ടു വർഷത്തിനിടെ പത്തു ശതമാനത്തിന്റെ കുറവുണ്ടായിട്ടുണ്ട്. പതിനഞ്ചു മാസത്തിനിടെ മാത്രം സ്വകാര്യ മേഖലയിലെ വിദേശ തൊഴിലാളികളുടെ എണ്ണത്തിൽ 7,85,000 പേരുടെ കുറവുണ്ടായി. 2016 അവസാന പാദത്തിൽ സ്വകാര്യ മേഖലയിൽ 84.9 ലക്ഷം വിദേശ തൊഴിലാളികളുണ്ടായിരുന്നു.
രണ്ടു വർഷത്തിനിടെ പുതിയ വിസയിൽ സൗദിയിൽ എത്തിയ വിദേശികളുടെ എണ്ണം കൂടി കണക്കിലെടുത്താൽ ഇക്കാലയളവിൽ സ്വകാര്യ മേഖലയിൽനിന്ന് തൊഴിൽ നഷ്ടപ്പെട്ട വിദേശികളുടെ എണ്ണം വളരെ കൂടുതലാണെന്ന് വ്യക്തമാകും.