ആലപ്പുഴ- മാവേലിക്കര ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയില്‍ അറ്റകുറ്റ പണികള്‍ നടക്കുന്നതിനാല്‍ വിവിധ ട്രെയിനുകളുടെ സമയത്തില്‍ മാറ്റം. ചില ട്രെയിനുകള്‍ റദ്ദാക്കി. ചില ട്രെയിനുകള്‍ക്ക് നിയന്ത്രണമുണ്ടെന്നും ഇന്ത്യന്‍ റെയില്‍വേ അറിയിച്ചു.
21ന് കൊല്ലത്ത് നിന്ന് രാവിലെ 8നും 11നും പുറപ്പെടുന്ന കൊല്ലം എറണാകുളം മെമു റദ്ദാക്കി
വൈകിട്ട് 3നും 8.10നും പുറപ്പെടുന്ന എറണാകുളം കൊല്ലം മെമു എന്നിവ റദ്ദാക്കി.
8.45ന് പുറപ്പെടുന്ന എറണാകുളം കായംകുളം മെമുവും 2.35ന് പുറപ്പെടുന്ന കൊല്ലം കോട്ടയം ട്രെയിനും റദ്ദാക്കി.
1.35ന്റെ എറണാകുളം കൊല്ലം സ്പെഷ്യല്‍ മെമുവും 5.40ന്റെ കോട്ടയം കൊല്ലം മെമു സര്‍വീസും റദ്ദാക്കി.
കായംകുളം എറണാകുളം എക്സ്പ്രസും റദ്ദു ചെയ്തു.
വൈകിട്ട് 4 മണിക്കുള്ള എറണാകുളം ആലപ്പുഴ മെമുവും,6 മണിക്കുള്ള ആലപ്പുഴ എറണാകുളം എക്സ്പ്രസിന്റെയും സര്‍വീസ് റദ്ദാക്കി.
21ന് ഉച്ചയ്ക്ക് ഒരു മണിക്ക് പുറപ്പെടുന്ന നാഗര്‍കോവില്‍ കോട്ടയം എക്സ്പ്രസ് കൊല്ലം വരയെ സര്‍വീസ് നടത്തുള്ളൂ.ശബരി എക്സ്പ്രസ്,കേരള എക്സ്പ്രസ്,കന്യാകുമാരി ബെംഗളുരു എക്സ്പ്രസ്,തിരുവനന്തപുരം കണ്ണൂര്‍ ജനശതാബ്ദി,തിരുവനന്തപുരം ചെനൈ മെയില്‍,നാഗര്‍കോവില്‍ ഷാലിമാര്‍ എക്സ്പ്രസ്,തിരുവനന്തപുരം ചെന്നൈ സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസ്,വഞ്ചിനാട് എക്സ്പ്രസ്,പുനലൂര്‍ ഗുരുവായൂര്‍ എക്സ്പ്രസ് എന്നിവ ആലപ്പുഴ വഴിയും തിരിച്ചു വിട്ടിട്ടുണ്ട്.