Sorry, you need to enable JavaScript to visit this website.

തിരുവനന്തപുരത്ത് ബസില്‍ വനിതാ ഡോക്ടർക്കുമുന്നിൽ സ്വയംഭോഗം; തമിഴ്‌നാട് സ്വദേശി അറസ്റ്റില്‍

തിരുവനന്തപുരം- കൊച്ചിയില്‍ കെ.എസ്.ആര്‍.ടി.സി ബസിലുണ്ടായ നഗ്‌നതാ പ്രദര്‍ശനത്തിനു പിന്നാലെ  തിരുവനന്തപുരത്തും സമാനസംഭവം. ഇവിടെയും കെ.എസ്.ആര്‍.ടി.സി ബസിലാണ് ഡോക്ടറായ യുവതിക്കു നേരേ സഹയാത്രികന്‍ നഗ്‌നത പ്രദര്‍ശിപ്പിക്കുകയും സ്വയംഭോഗം നടത്തുകയും ചെയ്തത്. സംഭവത്തില്‍ തിരുവനന്തപുരം പട്ടം എല്‍.ഐ.സിക്കു സമീപത്തെ വെജിറ്റേറിയന്‍ ഹോട്ടലിലൈ ജീവനക്കാരനായ തമിഴ്‌നാട് മധുര സ്വദേശി സെല്‍വയെ (25) തമ്പാനൂര്‍ പോലീസ് അറസ്റ്റു ചെയ്തു.
വെള്ളിയാഴ്ച രാത്രി 8.15 ഓടെ തിരുവനന്തപുരത്തേുള്ള യാത്രയില്‍ മരപ്പാലത്താണ് സംഭവം. വര്‍ക്കല സ്വദേശിനിയായ 26 കാരിയായ ഡോക്ടര്‍ക്കുനേരേയായിരുന്നു നഗ്‌നതാ പ്രദര്‍ശനം. മൂന്നു പേര്‍ക്ക് ഇരിക്കാവുന്ന സീറ്റിലാണ് യുവതി ഇരുന്നിരുന്നത്. വിന്‍ഡോ സൈഡില്‍ ഇരിക്കുന്നയാള്‍ അസ്വാഭാവികമായി പെരുമാറുകയായിരുന്നു. യുവതി തിരിഞ്ഞിരുന്നപ്പോള്‍ പ്രതി സ്വയംഭോഗം ചെയ്യുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
വീട്ടിലേക്ക് ട്രെയിന്‍ കയറാന്‍ തമ്പാനൂര്‍ റെയില്‍വേ സ്‌റ്റേഷനിലേക്ക് പോകുന്നതിനാണ് യുവതി ബസില്‍ കയറിയത്.  മെഡിക്കല്‍ പരിശോധന നടത്തിയ ശേഷമാണ് പോലീസ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.

 

Latest News