ഭോപ്പാല്‍- മധ്യപ്രദേശിലെ ഭോപ്പാലിലും തെലങ്കാനയിലെ ഹൈദരാബാദിലും പിടിയിലായ പത്ത് ഹിസ്ബു തഹ്‌രീര്‍ അംഗങ്ങളെ മേയ് 24 വരെ ഭീകരവിരുദ്ധ സ്‌ക്വാഡിന്റെ കസ്റ്റഡിയില്‍ വിട്ടു.
ഭോപ്പാലിലെ അഡീഷണല്‍ സെഷന്‍സ് ജഡ്ജി രഘുവീര്‍ പട്ടേലാണ് ഹിസ്ബുത്തഹ്‌രീര്‍ അംഗങ്ങളെന്ന് ആരോപിക്കപ്പെടുന്ന 10 പേരെ കസ്റ്റഡിയില്‍ വിട്ടത്. ഹൈദരാബാദില്‍ നിന്ന് അറസ്റ്റിലായ മുഹമ്മദ് സലീം, മുഹമ്മദ് അബ്ബാസ്, അബ്ദു റഹ്മാന്‍ എന്നിവരെയും അഞ്ച് ദിവസത്തെ കൂടി പോലീസ് കസ്റ്റഡിയില്‍ വിട്ടു.
മേയ് ഒമ്പതിനാണ് മധ്യപ്രദേശ് എടിഎസിന്റെയും സെന്‍ട്രല്‍ ഇന്റലിജന്‍സ് ബ്യൂറോയുടെയും (ഐബി) സംയുക്ത ഓപ്പറേഷന്‍ ഭോപ്പാലിലും ഹൈദരാബാദിലും നടന്നത്. ഹിസ്ബുതഹ്‌രീറുമായി ബന്ധമുള്ള 16 പേരെയാണ് അന്വേഷിച്ചത്. ഇവരില്‍ മുഹമ്മദ് സലീം, അബ്ദുര്‍ റഹ്മാന്‍, മുഹമ്മദ് അബ്ബാസ് അലി, ഷെയ്ഖ് ജുനൈദ്, മുഹമ്മദ് ഹമീദ് എന്നിവരെ ഹൈദരാബാദില്‍ നിന്ന് അറസ്റ്റ് ചെയ്തു.