ജിദ്ദ - ഫലസ്തീന്‍ ജനതക്ക് അന്താരാഷ്ട്ര സംരക്ഷണം ഒരുക്കണമെന്ന് ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് ആവശ്യപ്പെട്ടു. ഫലസ്തീന്‍ പ്രശ്‌നത്തോടുള്ള അറബ് നേതാക്കളുടെ ഉറച്ച നിലപാട് ശ്ലാഘനീയമാണ്. ഫലസ്തീന്‍ ജനതയുടെ അവകാശങ്ങള്‍ വീണ്ടെടുക്കാന്‍ യു.എന്‍ സംഘടനകള്‍ക്കു മുന്നില്‍ ശ്രമങ്ങള്‍ തുടരുകയാണ്.
1948 ല്‍ ഫലസ്തീന്‍ സമൂഹത്തെ തകര്‍ത്ത നക്ബ ദുരന്തം മുതല്‍ ഫലസ്തീന്‍ ജനതയുടെ ദുരിതങ്ങള്‍ തുടരുകയാണ്. അധിനിവേശ ശക്തികള്‍ ഫല്‌സ്തീനികള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ തുടരുകയും കുടിയേറ്റം വ്യാപിപ്പിക്കുകയുമാണ്. ഫലസ്തീനികള്‍ക്കെതിരായ കുറ്റകൃത്യങ്ങളില്‍ അന്താരാഷ്ട്ര സമൂഹം ഇസ്രായിലിനോട് കണക്കു ചോദിക്കുകയും യു.എന്‍ തീരുമാനങ്ങള്‍ നടപ്പാക്കുകയും വേണം. ഫലസ്തീന്‍ ഭൂമിക്കും വിശുദ്ധ കേന്ദ്രങ്ങള്‍ക്കും നേരെയുള്ള ഇസ്രായില്‍ അതിക്രമങ്ങള്‍ തുടരുന്നത് അംഗീകരിക്കില്ല.
ഐക്യരാഷ്ട്രസഭയുടെ നക്ബ അനുസ്മരണം ഇസ്രായിലി വിവരണങ്ങളെ നിരാകരിക്കുന്നു. ഫലസ്തീനികളുടെ അവകാശങ്ങള്‍ വീണ്ടെടുക്കാന്‍ എല്ലാ അന്താരാഷ്ട്ര കോടതികളെയും സമീപിക്കുമെന്നും മഹ്മൂദ് അബ്ബാസ് പറഞ്ഞു.