ജിദ്ദ - ജറൂസലം തലസ്ഥാനമായി പലസ്തീന്‍ രാഷ്ട്രം സ്ഥാപിതമാകാതെ നീതിപൂര്‍വവും സമഗ്രവുമായ സമധാനം സാക്ഷാല്‍ക്കരിക്കപ്പെടില്ലെന്ന് ജോര്‍ദാന്‍ ഭരണാധികാരി അബ്ദുല്ല രണ്ടാമന്‍ രാജാവ് പറഞ്ഞു. ജൂത കുടിയേറ്റവും ഫലസ്തീനികളെ സ്വന്തം ഭൂമിയില്‍ നിന്ന് പുറത്താക്കുന്നതും തുടരുന്നതിനിടെ സമാധാനം സാധ്യമാകില്ല. സിറിയയുടെ അറബ് ലീഗ് അംഗത്വം പുനഃസ്ഥാപിച്ചതിനെ ജോര്‍ദാന്‍ സ്വാഗതം ചെയ്യുന്നു.
ഇത് സുപ്രധാന ചുവടുവെപ്പാണ്. പരിഹരിക്കപ്പെടാതെ സിറിയന്‍ പ്രതിസന്ധി തുടരുന്നതിനെതിരെ നാം ആവര്‍ത്തിച്ച് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സിറിയന്‍ പ്രതിസന്ധിക്ക് വലിയ വില കൊടുക്കേണ്ടിവന്നു. ഇറാഖില്‍ സുരക്ഷാ ഭദ്രത ശക്തമാക്കാന്‍ ഇറാഖ് ഗവണ്‍മെന്റ് സ്വീകരിക്കുന്ന നടപടികളെ ജോര്‍ദാന്‍ പിന്തുണക്കുന്നതായും രാജാവ് പറഞ്ഞു.