ജിദ്ദ - ഇസ്രായില്‍ സുരക്ഷാ സേനകളുടെ കാവലില്‍ ഇസ്രായില്‍ പാര്‍ലമെന്റ് അംഗങ്ങളും ഇസ്രായിലി മന്ത്രിയും മസ്ജിദുല്‍ അഖ്സയില്‍ അതിക്രമിച്ചു കയറിയതിനെ സൗദി അറേബ്യ ശക്തമായ ഭാഷയില്‍ അപലപിച്ചു. ഇത്തരം പ്രകോപനരമായ പ്രവര്‍ത്തനങ്ങള്‍ ഒരിക്കലും അംഗീകരിക്കില്ലെന്ന് സൗദി വിദേശ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. സൗദി അറേബ്യ ഫലസ്തീന് ജനതക്കൊപ്പം നിലയുറപ്പിക്കും. ഫലസ്തീന് പ്രശ്നത്തിന് നീതിപൂര്‍വവും സമഗ്രവുമായ പരിഹാരം കാണാന്‍ ലക്ഷ്യമിട്ട് നടത്തുന്ന മുഴുവന്‍ ശ്രമങ്ങളെയും സൗദി അറേബ്യ പിന്തുണക്കുമെന്നും വിദേശ മന്ത്രാലയം പറഞ്ഞു.