തിരുവനന്തപുരം - ഇന്ന് എസ് എസ് എല്‍ എല്‍ സി ഫലം പുറത്ത് വരുമ്പോള്‍ തന്റെ ഫലം നോക്കാന്‍ ഇനി സാരംഗ് ഇല്ല. ആശുപത്രിയില്‍ പോയി മടങ്ങുമ്പോള്‍ ഓട്ടോ മറിഞ്ഞ് പരിക്കേറ്റ സാരംഗിന്റെ മസ്തിഷ്‌ക മരണം ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. ആലംകോട് വഞ്ചിയൂര്‍ നികുഞ്ജം വീട്ടില്‍ പി.ബിനേഷ്‌കുമാര്‍, ജി.ടി.രജനി ദമ്പതിമാരുടെ മകന്‍ സാരംഗ് (15) ആണ് മരിച്ചത്. ആറ്റിങ്ങല്‍ ഗവ. ബി.എച്ച്.എസ്.എസില്‍ എസ്.എസ്.എല്‍.സി പരീക്ഷ എഴുതി ഫലം കാത്തിരിക്കുകയായിരുന്നു. കല്ലമ്പലം-നഗരൂര്‍ റോഡില്‍ വടകോട്ട് കാവിന് സമീപം കഴിഞ്ഞ 13 ാം തിയ്യതിയാണ് അപകടം നടന്നത്. മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുമ്പോള്‍ നിയന്ത്രണംവിട്ട ഓട്ടോറിക്ഷ വൈദ്യുത്തൂണിലിടിച്ച് മറിഞ്ഞപ്പോള്‍ ഓട്ടോ യാത്രക്കാരനായ സാരംഗ് റോഡിലേക്ക് തെറിച്ചു വീണ് ഗുരുതരമയി പരിക്കേല്‍ക്കുകയായിരുന്നു. ഇന്നലെ മസ്തിഷ്‌ക മരണം സംഭവിച്ചതിനെ തുടര്‍ന്ന് സാരംഗിന്റെ അവയവങ്ങള്‍ ദാനം ചെയ്തു