ജിദ്ദ - നാളെ വെള്ളിയാഴ്ച നടക്കുന്ന 32-ാമത് അറബ് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ സിറിയന്‍ പ്രസിഡന്റ് ബശാര്‍ അല്‍അസദ് ജിദ്ദയിലെത്തി. ജിദ്ദ വിമാനത്താവളത്തിലെത്തിയ സിറിയന്‍ പ്രസിഡന്റിനെ മക്ക പ്രവിശ്യ ഡെപ്യൂട്ടി ഗവര്‍ണര്‍ ബദ്ര്‍ ബിന്‍ സുല്‍ത്താന്‍ രാജകുമാരന്‍, അറബ് ലീഗ് സെക്രട്ടറി ജനറല്‍ അഹ്മദ് അബുല്‍ഗെയ്ത്ത്, ജിദ്ദ മേയര്‍ സ്വാലിഹ് അല്‍തുര്‍ക്കി, മക്ക പ്രവിശ്യ പോലീസ് മേധാവി മേജര്‍ ജനറല്‍ സ്വാലിഹ് അല്‍ജാബിരി, റോയല്‍ പ്രോട്ടോകോള്‍ വിഭാഗം അണ്ടര്‍ സെക്രട്ടറി ഫഹദ് അല്‍സുഹൈല്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.
ബഹ്‌റൈന്‍ ഭരണാധികാരി ഹമദ് ബിന്‍ ഈസ അല്‍ഖലീഫ രാജാവ്, യെമന്‍ പ്രസിഡന്റ് ഡോ. റശാദ് അല്‍അലീമി, മൗറിത്താനിയ പ്രസിഡന്റ് മുഹമ്മദ് ഒല്‍ദ് അല്‍ശൈഖ് അഹ്മദ് അല്‍ഗസ്‌വാനി, ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ്, ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍സീസി തുടങ്ങി നിരവധി അറബ് നേതാക്കള്‍ ജിദ്ദയിലെത്തിയിട്ടുണ്ട്. ശേഷിക്കുന്ന നേതാക്കള്‍ ഇന്ന് എത്തും.#عاجل | نائب أمير مكة يستقبل الرئيس السوري بشار الأسد في مطار جدة #قمة_جدةhttps://t.co/jOKVdJdCag pic.twitter.com/krEhXuwRCs
— أخبار 24 (@Akhbaar24) May 18, 2023