കൊച്ചി - ആശുപത്രി ജീവനക്കാര്‍ക്ക് നേരെ രോഗിയുടെ കൂട്ടിരിപ്പുകാരന്റെ ആക്രമണ ശ്രമം. എറണാകുളം ജനറല്‍ ആശുപത്രിയിയിലാണ് സംഭവം. രോഗികള്‍ക്ക് ഒപ്പം എത്തിയ ആള്‍ ആശുപത്രി ജീവനക്കാരെ ആക്രമിക്കാന്‍ ശ്രമിക്കുകയും വനിതാ ഡോക്ടര്‍ക്കും ജീവനക്കാര്‍ക്കുമെതിരെ അസഭ്യവര്‍ഷവും നടത്തുകയും ചെയ്തു. ആലപ്പുഴ സ്വദേശി അനില്‍ കുമാറാണ് ആശുപത്രിയില്‍ പ്രശ്‌നങ്ങള്‍ സൃിടിച്ചത്. പൊലീസും ജീവനക്കാരും ചേര്‍ന്ന് പ്രതിയെ കീഴടക്കി. ഇയാള്‍ ശാരീരികമായ ആക്രണണം നടത്തിയിട്ടില്ലെന്നും മദ്യപിച്ച് അസഭ്യം പറയുകയാണ് ചെയ്തതെന്നുമാണ് പൊലിസ് പറയുന്നത്. സംഭവത്തില്‍ ആശുപത്രി സംരക്ഷണനിയമ പ്രകാരമം സെന്‍ട്രല്‍ പൊലിസ് കേസെടുത്തു. കൃത്യനിര്‍വഹണം തടസ്സപെടുത്തിയതിനാണ് കേസെടുത്തിരിക്കുന്നത്.