മോസ്‌കോ- റഷ്യയിൽ നടക്കുന്ന ലോകകപ്പ് ഫുട്‌ബോളിന്റെ പ്രീ ക്വാർട്ടർ മത്സരങ്ങൾക്ക് നാളെ തുടക്കം. വൈകിട്ട് അഞ്ചിന്(സൗദി സമയം-ഇന്ത്യൻ സമയം 7.30) അർജന്റീനയും ഫ്രാൻസും ഏറ്റുമുട്ടും. രണ്ടാമത്തെ മത്സരത്തിൽ ഉറുഗ്വായ് പോർച്ചുഗലിനെ നേരിടും. തുടർന്നുള്ള ദിവസങ്ങളിൽ റഷ്യ-സ്‌പെയിൻ, ഡെന്മാർക്ക്-ക്രൊയേഷ്യ, ബ്രസീൽ-മെക്‌സിക്കോ, ബെൽജിയം-ജപ്പാൻ, സ്വീഡൻ-സ്വിറ്റ്‌സർലന്റ്, കൊളംബിയ-ഇംഗ്ലണ്ട് ടീമുകൾ ഏറ്റുമുട്ടും.