തൃശൂര്‍-പോക്കറ്റില്‍ വച്ചിരുന്ന മൊബൈല്‍ ഫോണിന് തീ പിടിച്ചു.തലനാരിഴക്കാണ് വൃദ്ധന്‍ രക്ഷപ്പെട്ടത്. മരോട്ടിച്ചാല്‍ സ്വദേശി ഏലിയാസിന്റെ (70) പോക്കറ്റില്‍ വെച്ചിരുന്ന മൊബൈല്‍ ഫോണിനാണ് തീപിടിച്ചത്. ഏലിയാസിന് ചെറിയതോതില്‍ പൊള്ളലേറ്റു.
വ്യാഴാഴ്ച രാവിലെ മരോട്ടിച്ചാലിലെ ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ എത്തിയപ്പോഴായിരുന്നു അപകടം. ഭക്ഷണം ഓര്‍ഡര്‍ ചെയ്ത് കാത്തിരിക്കുന്നതിനിടെ ഏലിയാസിന്റെ പോക്കറ്റില്‍ കിടന്നിരുന്ന ഫോണ്‍ കത്തുകയും തീ ആളിപ്പടരുകയുമായിരുന്നു.
എഴുന്നേറ്റ് ഏലിയാസ് ഫോണ്‍ പോക്കറ്റില്‍ നിന്നും പുറത്തേക്കെടുത്ത് വലിച്ചെറിഞ്ഞു.
ഏതാനും ദിവസം മുന്‍പാണ് തൃശൂര്‍ ജില്ലയിലെ തിരുവില്വാമലയില്‍ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് പെണ്‍കുട്ടി മരിച്ചത്.