ജിദ്ദ- വന്‍ മയക്കു മരുന്നു ശേഖരവുമായി നൈജീരിയന്‍ സംഘം ജിദ്ദയില്‍ പിടിയിലായതായി ജിദ്ദ ആന്റി നാര്‍കോട്ടിക് വിഭാഗം വക്താവ് അറിയിച്ചു. 55 കിലോ കൊക്കെയ്ന് വിതരണം ചെയ്യാനുള്ള ശ്രമത്തിനിടെയാണ് സ്ത്രീകളും പുരുഷന്മാരുമുള്‍പടെയുള്ള 11 അംഗ നൈജീരിയന്‍ സംഘം പിടിയിലായത്. മയക്കുമരുന്നു വില്‍പന സംഘത്തെ നിരീക്ഷിച്ചും രഹസ്യമായി പിന്തുടര്‍ന്നുമാണ് വിവിധ സ്ഥലങ്ങളിലെ താമസ സ്ഥലങ്ങളില്‍ ഒളിപ്പിച്ചു വെച്ചിരുന്ന മയക്കു മരുന്നു ശേഖരവുമായി സംഘത്തെ വലയിലാക്കാനായത്. സംഘാംഗങ്ങളില്‍ 4 പേര്‍ നിയമവിരുദ്ധ താമസക്കാരും നാലു പേര്‍ താമസരേഖയിലുള്ളവരുമാണ്. 5 പേര്‍ സന്ദര്‍ശക വിസയിലെത്തിയാണ് സംഘത്തില്‍ ചേര്‍ന്നത്. കൂടുതല്‍ നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി.