കൊല്ലം-കൊല്ലം ഉളിയക്കോവില്‍ മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷനിലുണ്ടായ തീയണച്ചു. കോടികളുടെ മരുന്നാണ് തീപിടുത്തത്തില്‍ കത്തിനശിച്ചത്. അഗ്നിബാധയില്‍ 3 ബൈക്കുകളും കത്തിനശിച്ചു. മൂന്ന് ജില്ലകളില്‍ നിന്നുള്ള ഫയര്‍ഫോഴ്സ് യൂണിറ്റുകളാണ് തീയണച്ചത്. 10 കോടി രൂപയ്ക്ക് മുകളില്‍ നാശനഷ്ടമുണ്ടായെന്നാണ് പ്രാഥമിക വിലയിരുത്തല്‍.
അഗ്നിരക്ഷാ സംവിധാനങ്ങളില്ലാത്ത കെട്ടിടം ഗോഡൗണാക്കിയെന്നാണ് വിവരം. ഇക്കാര്യത്തില്‍ മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷന് വീഴ്ച സംഭവിച്ചു.ശാരീരികാസ്വാസ്ഥ്യം ഉണ്ടായ 7 പേര്‍ കൊല്ലം ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പുക ശ്വസിച്ച മറ്റ് രണ്ട് പേരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.