കല്‍പറ്റ-വയനാട്ടിലെ ബാവലിയില്‍ മാനന്തവാടി എക്സൈസ് ഇന്‍സ്പെക്ടര്‍ സജിത്ചന്ദ്രനും സംഘവും നടത്തിയ പരിശോധനയില്‍ നാല് കേസുകളില്‍ 1.5 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. നാലു പേരെ അറസ്റ്റുചെയ്തു. മാരുതി കാര്‍ കസ്റ്റഡിയിലെടുത്തു.
കണിയാമ്പറ്റ കാരിക്കുടിയന്‍ ഷൈജല്‍, കോഴിക്കോട് പേരടി ഇല്ലത്ത് പി. സാദിഖ്, കാസര്‍ഗോഡ് വിവേകാനന്ദ നഗര്‍ ലക്ഷം വീട് കോളനിയിലെ ബിജു, പൊഴുതന അച്ചു നിവാസില്‍ അക്ഷയ് എന്നിവരാണ് വിവിധ തൂക്കത്തില്‍ കഞ്ചാവുമായി അറസ്റ്റിലായത്. അക്ഷയിന്റേതാണ് 800 ഗ്രാം കഞ്ചാവ് സഹിതം കസ്റ്റഡിയിലെടുത്ത കാര്‍. സിവില്‍ എക്സൈസ് ഓഫീസര്‍മാരായ അനൂപ്, പ്രിന്‍സ്, ജോബിഷ്, നിക്കോളാസ് ജോസ് എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.