കല്‍പറ്റ-മുസ്ലിംലീഗ് വയനാട് ജില്ലാ ട്രഷറര്‍ യഹ്യാഖാന്‍ തലയ്ക്കലിനെതിരെ പാര്‍ട്ടി അച്ചടക്ക നടപടി. യഹ്യാഖാനെ നിലവില്‍ വഹിക്കുന്ന പാര്‍ട്ടി പദവികളില്‍നിന്നു അന്വേഷണ വിധേയമായി നീക്കി. മുസ്ലിംലീഗ് ജില്ലാ പ്രവര്‍ത്തക സമിതിയുടെ വാട്സാപ്പ് ഗ്രൂപ്പില്‍ സാദിഖലി ശിഹാബ് തങ്ങള്‍ക്കെതിരെ നടത്തിയ പരാമര്‍ശമാണ് നടപടിക്കു ആധാരം.